Latest News

കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ആലക്കോട്: കഞ്ചാവുമായി മധ്യവസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കരുവഞ്ചാല്‍ സ്വദേശി കെ. ദാസനെ(54)യാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ച് കഞ്ചാവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍പി. ശ്രീരാജും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment