Latest News

നാടുവിട്ട യുവതി വിവാഹിതയായി തിരിച്ചെത്തി

പയ്യന്നൂര്‍: നാടുവിട്ട യുവതി വിവാഹിതയായി തിരിച്ചെത്തി. ചെറുപുഴ കുണ്ടംതടത്തെ പതിനെട്ടുകാരിയാണ് കാമുകനും ജെസി ബി ഡ്രൈവറുമായ യുവാവിനെ വിവാഹം കഴിച്ചശേഷം നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഫിബ്രവരി പത്തിന് വൈകുന്നേരം യുവതി വസ്ത്രങ്ങളടങ്ങിയ ബാഗുമായി സ്ഥലംവിടുകയായിരുന്നു. പിതാവ് പോ ലീസില്‍നല്‍കിയ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സേലം ബെരര്‍ത്തിലെ കാമുകന്റെ വീട്ടില്‍ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു.
ഇരുവരും തമ്മില്‍ വിവാഹം ചെയ്ത് ദിവസങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. എ.എസ്.ഐ ഹരിദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പയ്യന്നൂരിലെത്തിച്ചത്. യുവതിയെ കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment