Latest News

ഹക്കീംവധം: കൊറ്റിയില്‍ ഫ്‌ളക്‌സ് പതിച്ച സംഭവം: സി.ബി.ഐ അന്വേഷണം തുടങ്ങി

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെമമ്പലത്തെ ഹക്കീമിന്റെ കൊലപാതക കേസ് അന്വേഷണ സംഘത്തിനെതിരെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കൊറ്റി പള്ളിക്ക് സമീപം ബസ്സ് സ്റ്റോപ്പിന് സമീപവും ദൂരെ മാറി കലുങ്കിന് സമീപത്തുമാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കെട്ടിയിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരിലും ഹ്യൂമ ണ്‍റൈറ്റ്‌സ് സംഘടനയുടെ പേരിലുമാണ് ഫ്‌ളക് സുകള്‍ പതിച്ചിരിക്കുന്നത്. ഇത് വ്യാജപേരാണോയെന്ന സംശയംഉയരുന്നുണ്ട്.
'സി.ബി.ഐ അന്വേഷണം ആര്‍ക്കുവേണ്ടി, എന്‍.ഐ.എ സംഘം കേസന്വേഷണം നടത്തു ക'എന്നിങ്ങനെയാണ് ഫ്‌ളക്‌സ്‌ബോര്‍ഡിലെ വാചകങ്ങള്‍. സി.ബി.ഐ സംഘം കൊറ്റി കേന്ദ്രീകരിച്ച് ഒന്നര വര്‍ഷക്കാലമായി അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സി ഹക്കീം കേസ് അന്വേഷിക്കണമെന്ന പുതിയ വാദവുമായി രംഗത്തെത്തിയവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് സി.ബി.ഐ.
കേസന്വേഷണം തുടര്‍ച്ചയായി വഴിതെറ്റിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഹക്കീം കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഓരോസംഘവും അന്വേഷിക്കുന്നതിനിടയില്‍ മറ്റൊരു ഏജന്‍സിഅന്വേഷിക്കണമെന്ന മുറവിളി തുടക്കംമുതല്‍തന്നെ ഉണ്ടായിരുന്നു.
ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും തുടര്‍ന്ന് ക്രൈംബ്രാഞ്ചും ഇപ്പോള്‍ സി.ബി.ഐ അന്വേഷണവും നടക്കുന്നതിനിടെ ഇങ്ങനെയൊരു നീക്കം സി.ബി.ഐസംഘം സംശയത്തോടെയാണ് കാണുന്നത്.

No comments:

Post a Comment