Latest News

കുന്നത്തൂര്‍ പാടിയില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്നും നാളെയും

പയ്യാവൂര്‍: കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം താഴെ മഠ പ്പുരയില്‍ ഇന്നും. നാളെയും പ്രതിഷ്ഠാദിന ഉല്‍സവം നടക്കും. ഇന്ന് വൈകുന്നേരം ഏഴിന് ക്ഷേത്രം തന്ത്രി പേര്‍ക്കുളത്തില്ലത്ത് സു ബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സ്ഥല ശുദ്ധി, വാ സ്തബലി, വാസ്ത ഹോമം എന്നിവ നടക്കും. നാളെ രാവിലെ ആറ്മണിക്ക് ഗണപതി ഹോമം, നവകപൂജ, നവകാഭിഷേകം, സഹസ്രനാമാര്‍ച്ചന.പതിനൊന്ന് മണിക്ക് വെള്ളാട്ടം. വൈകുന്നേരം ആറ്മണിക്ക് ഊട്ടും വെള്ളാട്ടവും, രാത്രി മൂലംപെററ ഭഗവതി എന്നിവയുണ്ടാകും.
നാളെ ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുമെന്നും പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ അറിയിച്ചു.

No comments:

Post a Comment