Latest News

പയ്യന്നൂരിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന ബജറ്റ്-യു.ഡി.എഫ്

പയ്യന്നൂര്‍: കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി ബജറ്റ് അവതരണ വേളയില്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും അക്കമിട്ട് നിരത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വിദ്യയായിരുന്നു പയ്യന്നൂര്‍ നഗരസഭാ ബജറ്റെന്ന് യു.ഡി.എഫ് പയ്യന്നൂര്‍ മണ്ഡലം ചെയര്‍മാന്‍ കെ. ജയരാജും ജനറല്‍കണ്‍വീനര്‍ വി.കെ.പി ഇസ്മായിലും കുറ്റപ്പെടുത്തി. പുതുതായി നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ കാര്യം തന്നെ നിരവധി വര്‍ഷങ്ങളായി പ്രതിപാദിക്കുകയല്ലാതെ യാതൊരുവിധ പുരോഗതികളും നാളിതുവരെയായി നടപ്പിലാക്കിയിട്ടില്ല. ബസ് സ്റ്റാന്റ് നിര്‍മ്മാണത്തില്‍ തന്നെ നിരവധി അവ്യക്തകള്‍ നിലനില്‍ക്കുന്നു. അതിനാല്‍ ധവളപത്രം ഇറക്കണമെന്നും ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും മറ്റുമുള്ള വന്‍ വികസനകുതിപ്പുമായി പയ്യന്നൂരിന്റെ വികസനം തുലനം ചെയ്താല്‍ ഇവിടെ വിതസനമുരടിപ്പാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാവുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

No comments:

Post a Comment