Latest News

നെയ്ക്കുമ്പളം നാടുനീങ്ങുന്നു

കുമ്പളകൂട്ടത്തിലെ ഔഷധഗുണമുള്ളതും ചെറിയതുമായ നെയ്ക്കുമ്പള (വൈദ്യകുമ്പളം)വും നാടുനീങ്ങുന്നു. കൈപ്പിടിയിലൊതുങ്ങുന്നതും 200 മുതല്‍ 500 ഗ്രാം വരെ തൂക്കമുള്ളതും ഒരു ചെറിയ കുടുംബത്തിന് കറിവയ്ക്കാന്‍ പാകത്തിനുള്ളതുമായ നെയ്ക്കുമ്പളം ഒരുകാലത്ത് നാട്ടില്‍ സര്‍വസാധാരണയായിരുന്നു. എന്നാലിപ്പോള്‍ മരുന്നിനുപോലും ഇത് കിട്ടാനില്ലാത്ത അവസ്ഥ! ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളതിനാലാണ് നെയ്ക്കുമ്പളത്തെ വൈദ്യകുമ്പളം എന്ന് പറയുന്നത്. വാതപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ആമാശയരോഗത്തിനും ഉത്തമം. മുറിവുണ്ടായാല്‍ ഇതിന്റെ ഇല ചതച്ചുകെട്ടി രക്തമൊലിപ്പ് നിര്‍ത്താം. കൂശ്മാണ്ഡാസവം, കൂശ്മാണ്ഡഘൃതം, ദശ സ്വാരസഘൃതം, വാശാദികഷായം തുടങ്ങിയ ഔഷധങ്ങളില്‍ നെയ്ക്കുമ്പളം പ്രധാന ചേരുവയാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ദുര്‍മേദസ് എന്നിവയ്ക്കും മരുന്നാണ്. ശരീരം തണുപ്പിക്കുവാനും നന്ന്. ദിവസവും വെറും വയറ്റില്‍ നെയ്ക്കുമ്പളങ്ങയുടെ നീര് കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയും.
നാട്ടുരീതിയിലാണ് നെയ്ക്കുമ്പളം കൃഷി ചെയ്യുന്നത്. വീട്ടാവശ്യത്തിന് മരത്തിനുസമീപം നട്ട് അതിലേക്ക് വള്ളികയറ്റിയാല്‍ മതി. വിപുലമായി കൃഷി ചെയ്യുമ്പോള്‍ പന്തലിട്ടു നല്‍കണം. മഴക്കാലത്താണ് വിത്തിടാന്‍ യോജിച്ച സമയം. എന്നാല്‍ വേനല്‍ക്കാലത്ത് നനച്ചും കൃഷി ചെയ്യാം. വിത്തുകള്‍ക്ക് കട്ടികൂടുതലുള്ളതിനാല്‍ ആറുമണിക്കൂറോളം വെള്ളത്തിലോ അഞ്ചുശതമാനം ഗോമൂത്രത്തില്‍ അരമണിക്കൂറോ മുക്കിവെച്ചാണ് നടുക. അല്ലെങ്കില്‍ മുളയ്ക്കാന്‍ താമസമെടുക്കും.
തടങ്ങള്‍ 60 സെ.മീ. വ്യാസത്തിലും 35 സെ.മീ. താഴ്ചയിലും 2 മീറ്റര്‍ അകലത്തിലും എടുക്കണം. ഇതില്‍ 10 കിലോ ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ഇലകള്‍, അല്പം വേപ്പിന്‍

No comments:

Post a Comment