Latest News

അനുസ്മരണം നാളെ

രാമന്തളി: അഹിബ്ബാ ഉസ്സാദത്ത് കൂട്ടായ്മ സംഘടിപ്പിക്കുന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അല്‍ജലാലി അല്‍ബുഖാരി (രാമന്തളി തങ്ങള്‍)അനുസ്മരണം നാളെ വൈകുന്നേരം ആറ് മണി മുതല്‍ തെക്കെക്കൊവ്വല്‍ (മദ്രസപരിസരത്ത്) നടക്കും.
അസൈനാര്‍ മൗലവിയുടെ അധ്യക്ഷതയില്‍ രാമന്തളി ജുമാമസ്ജിദ് ഖത്വീബ് ഉസ്താദ് അബ്ദു റഷീദ് സഅദി ഉദ്ഘാടനം ചെയ്യും.സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി പ്രാര്‍ത്ഥന നടത്തും. അസീസ്തായിനേരി മദ്ഗ് ഗാനമാലപിക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, അഹമ്മദ് കുട്ടി മൗലവി, തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടി, പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ്, അഡ്വ. മുസ്തഫ കല്ലാച്ചി എന്നിവര്‍ സന്ദേശവും സി.എം.ടി മുഹമ്ദ് കുഞ്ഞി ഹാജി, കെ.കെ. അസൈനാര്‍, കെ.പി. അഹമ്മദ് ഹാജി എന്നിവര്‍ ആശംസയും നേര്‍ന്ന് സംസാരിക്കും. ഉസ്താദ് അഹമ്മദ് ബാഖവി അരൂര്‍ മുഖ്യപ്രഭ#ാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദുആ മജ്‌ലിസിന് പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. പുതിയ പുഴക്കര ഖത്വിബ് യു.എന്‍. അബ്ദുള്ള അസ്ഹരി സ്വാഗതവും യു.എന്‍. യഹിയ നന്ദിയും പറയും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

No comments:

Post a Comment