Latest News

ഇന്ന് ലോക ജല ദിനം;അരയി വിദ്യാലയത്തിന്റെ ഐശ്വര്യമായി വാല്‍ക്കിണ്ടി

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ നാട് വെന്തുരുകുമ്പോള്‍ വാല്‍ക്കിണ്ടിയിലൂടെ ജലസംരക്ഷണത്തിന്റെ വേറിട്ട മാതൃകയുമായി കാസര്‍ഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്‌കൂള്‍. ജലം സമൃ ദ്ധമായിരുന്ന കാലത്ത് ഒരു തുള്ളി വെള്ളം പോലും പാഴാക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞ നമ്മുടെ പൂര്‍വികര്‍ ജല വിനിയോഗം നിയന്ത്രിക്കാന്‍ വീടുകളില്‍ ഉപയോഗിച്ച പാത്രമാണ് വാല്‍ക്കിണ്ടി. ശ്രീകോവിലികളിലും തറവാടുകളിലും പൂജാമുറികളിലും കല്യാ ണമണ്ഡപങ്ങളിലും അപൂര്‍വം മുസ്ലീം വീടുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന വാല്‍ക്കിണ്ടി ജലസംരക്ഷണത്തിന്റെ അമൂല്യ മാതൃ കയാക്കി വീണ്ടെടുക്കുകയാണ് അരയി ഗവ.യു.പി.സ്‌കൂള്‍ വിദ്യാ ര്‍ഥികള്‍.ഇരുന്നൂറ്റി അമ്പതോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഉച്ച'ക്ഷണ പാത്രം കഴുകാന്‍ മാത്രം കുട്ടികള്‍ നാലായിരത്തോളം ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരുന്നു. വാട്ടര്‍ടാപ്പിലൂടെ യാതൊരു നി യന്ത്രണവുമില്ലാതെ വെള്ളം പാഴാക്കി കളയുന്നത് നിയന്ത്രിക്കാനാ ണ് ദേശീയ അധ്യാപക അവാര്‍ഡു ജേതാവു കൂടിയായ പ്രധാനാ ധ്യാപകന്‍ കൊടക്കാട് നാരായണന്‍ വാല്‍ക്കിണ്ടിയാണ് ഈവി ദ്യാ ലയത്തി ന്റെ ഐശ്വര്യം 'എന്ന പ ദ്ധ തിക്ക് തുടക്കം കുറിച്ച ത്.ഒരു വലിയ അലുമിനിയ പാത്രത്തില്‍ വെള്ളം നിറച്ച് മൂന്ന് വാല്‍ ക്കി ണ്ടികള്‍ ഉപയോഗിച്ച് വെ ള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയ തോടെ ഉപയോഗം അഞ്ഞൂറ് ലിറ്ററില്‍ താഴെയായി കുറഞ്ഞു.'എന്റെ പാത്രം നിനക്കു കണ്ണാടി എന്ന പദ്ധതിയിലൂടെ ഒരന്നം പോലും പാഴാ ക്കാ തെ സംസ്ഥാന തലത്തില്‍ തന്നെ പ്രശംസ പിടിച്ചു പറ്റിയ ഈ സര്‍ ക്കാര്‍ വിദ്യാലയത്തിന്റെ ജലസംരക്ഷണ മാതൃകയും ഇതിനകം ത ന്നെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ജനപ്രതിനിധികളുടെയും കൈയടി നേടിക്കഴിഞ്ഞു.

No comments:

Post a Comment