Latest News

മാലിന്യപ്രശ്‌നം: നിരാഹാരസമരം എട്ടാം ദിവസത്തില്‍; മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കാത്തതില്‍ പ്രതിഷേധം ശക്തം

പയ്യന്നൂര്‍: നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതിയുടെനേതൃത്വത്തില്‍ നാ വല്‍ ഗേറ്റിന് സമീപം നടക്കുന്ന സമരം രണ്ടുമാസം പിന്നിട്ടു. എട്ടുദിവസമായി നിരാഹാര സമരം നടത്തുന്ന സമരഭടന്‍ പി.കെ. നാരായണന്റെ ആരോഗ്യനില വഷളായി. ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.
വിവിധ പ്രദേശങ്ങളില്‍ നിന്നും സംഘടനകളും പ്രവര്‍ത്തകരുംസമരത്തിന് ഐക്യദാര്‍ഢ്യവുമായി നിത്യേന സമരപന്തലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അധികൃതര്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറായിരിക്കുകയാണ്.
മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിരാഹാരസമരം നടത്തുന്ന ജനാരോഗ്യ സംരക്ഷണ സമിതി നേതാക്കളെ പങ്കെടുപ്പിക്കാത്തതില്‍ രാവിലെ സമരപന്തലില്‍ ചേര്‍ന്ന യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമരസമിതി കണ്‍വീനര്‍ കെ.പി രാജേന്ദ്രന്‍ അധ്യക്ഷനായി. വിനോദ്കുമാര്‍ രാമന്തളി, രാധികാ സുരേന്ദ്രന്‍, കെ.എം. അനില്‍കുമാര്‍, പി.പി നാരായണി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment