Latest News

ഗാന്ധിപ്രതിമ തകര്‍ത്തവരെ അറസ്റ്റ് ചെയ്യണം

പയ്യന്നൂര്‍: ഗാന്ധിപ്രതിമ തകര്‍ത്ത പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ ബി.ഇ.എം.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് ഫോര്‍ പീസ് ആന്റ് ഹാര്‍മണി പയ്യന്നൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി.
പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അതീവ ഗുരുതരമാണെന്നും ഗാന്ധിപ്രതിമക്ക് നേരെ നടന്ന അക്രമം പയ്യന്നൂരിന് തന്നെ അപമാനമായി തീര്‍ന്നിരിക്കുന്നുവെന്നും യോഗം വിലയിരുത്തു.
സമ്മേളനം ഫാ. സ്‌കറിയ കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ആര്‍. നാഥ്, ഫാ. ജോസ്പൂവന്നിക്കുന്നേല്‍, ഫാ. ക്രിസ്റ്റി, അഡ്വ. ബിനോയ് തോമസ്, അഡ്വ. ടോണി ദോസഫ്, കാരായി സുകുമാരന്‍, കെ.യു വിജയകുമാര്‍(ചെയര്‍മാന്‍), അഡ്വ. ടോണി ജോസഫ് (ജനറല്‍ കണ്‍വീനര്‍), ഗോവിന്ദന്‍ മാസ്റ്റര്‍, മാമച്ചന്‍, പി. (വൈസ് ചെയര്‍മാന്മാര്‍), ശിവപ്രസാദ് കെ. (കണ്‍വീനര്‍), കെ.വി. സുരേന്ദ്ര്‍(ട്രഷറര്‍)എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

No comments:

Post a Comment