Latest News

മൂന്നുപേര്‍ കസ്റ്റഡിയില്‍ കരിമ്പത്ത് മുഖംമൂടി സംഘം കൃഷി ഓഫീസറെ അക്രമിച്ചു

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃ ഷിഫാമില്‍ കൃഷി ഓഫീസറെ മു ഖംമൂടി സംഘം ആക്രമിച്ച് പരുക്കേല്‍പിച്ചു. ഗുരുതരമായി പരി ക്കേറ്റ കൊല്ലം സ്വദേശി വി.ജി.ഹ രീന്ദ്രനെ(45) കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്ര പരിചര ണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ യായിരുന്നു സംഭവം. ഫാമില്‍ ടിഷ്യുകള്‍ച്ചര്‍ വാഴ കള്‍ ഉള്‍പ്പാദിപ്പിക്കുന്ന ലാബിന്റെ ചുമത ലയുള്ള ഇദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി കാരത്തും പാ റയിലെ ലാബിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്ക് താമസി ച്ചുവരി കയായിരുന്നു. ഇന്നലെ രാത്രി തളിപ്പറമ്പ് ടൗണില്‍ നി ന്നും സാധനങ്ങള്‍ വാങ്ങി ഇടി സി ക്ക് സമീപത്തെ സ്‌റ്റോപ്പില്‍ ബസിറങ്ങി കാരത്തും പാറയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് നടന്നുപോക വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ഒളി ച്ചുനിന്ന മുഖംമൂടി സംഘം ഇരുമ്പുവടിയും ആണിതറച്ച പട്ടിക കളുമായി വളഞ്ഞുവെച്ച് ആക്ര മിക്കുകയായിരുന്നുവെന്ന് പോ ലീ സില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അടിയേറ്റ് അബോധാവസ്ഥയി ല്‍ വഴിയില്‍ കിടന്ന ഇദ്ദേഹം ബോധം വന്നപ്പോള്‍ എഴുന്നേറ്റ് ക്വാര്‍ട്ടേഴ്‌സിന് അമ്പത് മീറ്ററേ ാ ളം അകലെയുള്ള മറ്റ് ജീവന ക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി വിവരമറിയിക്കുക യാ യിരുന്നു. ഉടനെ തളിപ്പറമ്പ് സഹ കരണ ആശുപ ത്രിയിലെത്തിച്ച ഹരീന്ദ്രനെ പരിക്ക് ഗുരുതരമായ തിനാല്‍ കണ്ണൂര്‍ എകെജി ആ ശുപത്രിയിലേക്ക് മാറ്റി. തളിപ്പറ മ്പ് പോലീസ് കേസെടുത്ത് അ ന്വേഷണം ആരംഭിച്ചു.
അതേസമയം സംഭവവുമാ യി ബന്ധപ്പെട്ട് ഫാമിലെ മൂന്നുതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.. ഇവരെ തളിപ്പറമ്പ് പി.എ. ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.

No comments:

Post a Comment