Latest News

സ്ത്രീ പീഡനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

പയ്യന്നൂര്‍: കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനത്തിനെതിരെ പയ്യന്നൂര്‍ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഇരുപത്തിയഞ്ചിന് ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഗാന്ധിമന്ദിറില്‍ ചേര്‍ന്ന മഹിളാ കോണ്‍ഗ്രസ്സ് കമ്മിറ്റിയോഗം തീരുമാനിച്ചു. അത്തായി പത്മിനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി. ലളിത ടീച്ചര്‍, വി.ഇ. ഇന്ദിര, ഇ.പി. ശ്യാമള, എ.കെ. ശ്രീജ, കെ.വി. ഭാസ്‌കരന്‍, ശോഭന എം.വി, വത്സല, കോമളം എന്നിവര്‍ പ്രസംഗിച്ചു.
രാമന്തളിയില്‍ നടത്തുന്ന മാലിന്യ വിരുദ്ധ സമരത്തോട് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തല്‍ സന്ദര്‍ശിക്കാന്‍ യോഗം തീരുമാനിച്ചു

No comments:

Post a Comment