Latest News

കലോത്സവം: വിദ്യാപീഠം വീണ്ടും വിസ്മയത്തുമ്പത്ത്

പയ്യന്നൂര്‍: പയ്യന്നൂരില്‍ വെച്ച് രണ്ടുദിവസങ്ങളിലായി നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാ കലോത്സവത്തില്‍ പയ്യന്നൂര്‍ വിദ്യാപീഠം കോളേജ് കലാ-കായിക മത്സരത്തില്‍ തിളക്കമാര്‍ന്നവിജയംകരസ്ഥമാക്കി.
പങ്കെടുത്ത മിക്ക മത്സരങ്ങളിലും ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയാണ്. വിദ്യാപീഠം കോളേജ് അതിന്റെ അഭിമാനകരമായ നേട്ടം കൈവരിച്ചത്. പത്ത് സോണുകളില്‍ നിന്നുമായി മത്സരിച്ച നിരവധി ടീമുകള്‍ പങ്കെടുത്ത വാശിയേറിയ ഒപ്പന മത്സരത്തില്‍ കോളേജിലെ അഞ്ജു ഗോപിനാഥും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തിരുവാതിരക്കളിയില്‍ ശില്‍പയും സംഘവും നേടി ഒന്നാംസ്ഥാനം നേടി കാണികളുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി.
ഇംഗ്ലീഷ് , മലയാളം ഉപന്യാസ രചനയില്‍ ഒന്നാംസ്ഥാനവും മലയാളം കഥാരചനയില്‍ രണ്ടാംസ്ഥാനവും , ഷട്ടില്‍ സിംഗിള്‍ സില്‍ ശരത്കുമാര്‍ നേടിയ ഒന്നാംസ്ഥാനവും ഷട്ടില്‍ ഡബിള്‍സില്‍ അമല്‍ രാജും ശരത്കുമാറും നേടിയ ഒന്നാംസ്ഥാനവും കായികമേളയിലും കോളേജിന്റെ കരുത്ത് പ്രകടമാക്കി. കൂടാതെ കാര്‍ട്ടൂണ്‍ രചന, ക്വിസ് മത്സരം, സംഘഗാനം, ലളിതഗാനം, നാടന്‍പാട്ട്, തുടങ്ങിയ മത്സര ഇനങ്ങളിലും രണ്ടാംസ്ഥാനം നേടി അജയ്യരായി.

No comments:

Post a Comment