Latest News

കാസര്‍കോട്ടേക്ക് ബിയര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരുക്ക്

പേരാവൂര്‍: കാസര്‍കോട് ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലൈറ്റിലേക്ക് ബിയര്‍ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നിടുംപൊയില്‍-ബാവലി അന്തര്‍സംസ്ഥാന പാതയില്‍ ഇരുപത്തിനാലാം മൈലിന് സമീപം സെമിനാരിവില്ലക്കടുത്താണ് അപകടം. അപകടത്തില്‍ലോറി ഡ്രൈവര്‍ തങ്കപ്പ(38), സഹായി നാരായണന്‍(20)എന്നിവര്‍ക്ക് പരുക്കേറ്റു.ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയില്‍ നിന്നും കാസര്‍കോട് ബിവറേജ് ഔട്ട് ലൈറ്റിലേക്ക് ബിയറുമായി വരികയായിരുന്ന കെ.എം. 01-എ.ബി.8787നമ്പര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. 25,000 കുപ്പി ബിയറാണ് ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞയുടനെ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് പേരാവൂര്‍ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ആറുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

No comments:

Post a Comment