Latest News

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: ആര്‍വൈഎഫ്

തൃക്കരിപ്പൂര്‍: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മിക അവകാശമില്ലെന്ന് ആര്‍എസ്പി യുവജന വിഭാഗമായ ആര്‍വൈഎഫ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂ പീകരണ യോഗം അഭിപ്രാ യപ്പെട്ടു. ആര്‍ വൈ എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ച ന്തേര ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് പി സംസ്ഥാന സമിതി അംഗം ഹരീഷ് ബി. നമ്പ്യാര്‍, എന്‍. സൈതലവി, കെ. ശ്യാംകുമാര്‍, മുഹമ്മദലി കൊ ളവയല്‍, പി.ആര്‍. ശരത്, ഒ.ടി. ലത്തീഫ്, എന്‍. ഷമീമ, കെ. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ. ശ്യാംകുമാര്‍(ചെയര്‍മാന്‍) മുഹമ്മദലി കൊളവയല്‍(ജനറല്‍ കണ്‍.)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment