Latest News

ടൈലറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍: ടൈലറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു ജില്ലാ കണ്‍വെന്‍ഷന്‍ പിലാത്തറ പി.വി അപ്പക്കുട്ടി സ്മാരക ഹാളില്‍ പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി. രാജന്‍, കെ.വി. ലക്ഷ്മണന്‍, ടി.ശശിധരന്‍, എം.വി സുനിത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ പ്രസാദ് (പ്രസിഡണ്ട്), എം.വി. സുനിത, എ. ശ്യാമള(വൈസ് പ്രസിഡണ്ടുമാര്‍),കെ.വി. ഗിരീശന്‍(സെക്രട്ടറി),യു. ലക്ഷ്മണന്‍, ടി.ശശിധരന്‍ (ജോ. സെക്രട്ടറിമാര്‍), കെ.വി. ലക്ഷ്മണന്‍ എന്നിവരെ തെരഞ്ഞെടുത്തു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി പദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കുക, സാമ്പത്തിക ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുക, യൂനിഫോം രംഗത്ത് വന്‍കിട കുത്തകകളുടെ കടന്നുകയറ്റം മൂലം സാധാരണ തയ്യല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്നീ പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.

No comments:

Post a Comment