Latest News

സ്വാഗതസംഘം രൂപീകരിച്ചു

പയ്യന്നൂര്‍:ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്ന യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി അമ്പതംഗ സ്വാഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരികളായി കൊറ്റിയത്ത് സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ്ബാബു, എം.ടിഅന്നൂര്‍, പ്രേമാനന്ദ് ചമ്പാട്, കുറ്റിപ്പുറത്ത് നാരായണന്‍ മാസ്റ്റര്‍ എന്നിവരെയും ഭാരവാഹികളായി കെ.വി.ബാബു (ചെയര്‍മാന്‍), എന്‍.പി. ഭാസ്‌കരന്‍, എം രാമകൃഷ്ണന്‍, വി. ബാലന്‍, വി.ടി.വി മോഹനന്‍(വൈസ് ചെയര്‍മാന്മാര്‍), കെ.വി. പത്മനാഭന്‍(ജനറല്‍ കണ്‍വീനര്‍), രഘുവരന്‍ പയ്യന്നൂര്‍, പപ്പന്‍ കുഞ്ഞിമംഗലം (കണ്‍വീനര്‍മാര്‍)സബ് കമ്മിറ്റി ഭാരവാഹികളായി സാമ്പത്തികം- വി. ബാലന്‍(ചെയര്‍മാന്‍), വി. നാരായണന്‍ മാസ്റ്റര്‍(കണ്‍വീനര്‍), പ്രചരണം- എം. സതീശന്‍ (ചെയര്‍മാന്‍), പി ബാലകൃഷ്ണന്‍(കണ്‍വീനര്‍), ഭക്ഷണം-വി.വി കുമാരന്‍(ചെയര്‍മാന്‍), കെ.വി. ബാലന്‍(കണ്‍വീനര്‍), എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ വി.ടി.വി മോഹനന്‍ അധ്യക്ഷത വഹിച്ചു. കൊറ്റിയത്ത് സദാനന്ദന്‍, കെ.വി.ബാബി, എം.ടി അന്നൂര്‍, എന്‍.പി. ഭാസ്‌കരന്‍, എം. രാമകൃഷ്ണന്‍, കെ.വി. പത്മനാഭന്‍, കെ.വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment