Latest News

ശാസ്ത്ര ദിനാഘോഷവും സ്വീകരണവും

പയ്യന്നൂര്‍: പയ്യന്നൂര്‍: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം ശാസ്ത്ര ദിനാഘോഷംസംഘടിപ്പിച്ചു. ശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടിയ വി.പി. ബാലഗംഗാധരന് ചടങ്ങില്‍ വെച്ച് സ്വീകരണം നല്‍കി.
ആള്‍ ഇന്ത്യാ പീപ്പ്ള്‍സ് സ യന്‍സ് നെറ്റ് വര്‍ക് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹറുവിന്റെ കാലം മുതല്‍ ഭരണാധികാരികള്‍ ശാസ്ത്രത്തിനും ശാസ്ത്ര ഗവേഷണത്തിനും നല്‍കി വന്നിരുന്ന പ്രാധാന്യം ഇപ്പോള്‍ ബോധപൂര്‍വ്വം അട്ടിമറിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കപട ശാസ്ത്രങ്ങലും ഐതിഹ്യങ്ങളും ശാസ്ത്രമെന്ന രീതയില്‍ അവതരിക്കപ്പെടുന്നത് അപകടം ചെയ്യുമെന്ന് ടി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ വി.പി. ബാലഗംഗാധരനുള്ള ഉപഹാരം നല്‍കി. യു. രാജേഷ് സ്വാഗതവും പി. രവിചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ശാസ്ത്രദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

No comments:

Post a Comment