Latest News

സി.ഐ.ടി.യു മെയ്ദിന കായിക മത്സരം

പയ്യന്നൂര്‍: തൊഴിലാളികള്‍ക്കിടിയില്‍ മെച്ചപ്പെട്ട സൗഹൃദം രൂപപ്പെടുന്നതിനും വര്‍ഗ്ഗ ഐക്യം നിലനിര്‍ത്തുന്നതിനും ആരോഗ്യ മാനസിക ഉല്ലാസത്തിനും, ലഹരി മദ്യവിമുക്തതക്കും, സാമൂഹ്യ വര്‍ണ്ണ, വര്‍ഗ്ഗ-ലിംഗ രഹിത കൂട്ടായ്മകള്‍ക്കും മതേതര കാഴ്ചപ്പാട് വളര്‍ത്തുന്നതിനും കായികരംഗത്തെ പ്രവര്‍ത്തനം മുതല്‍കൂട്ടാവണം. ഇതിനായി എല്ലാ ട്രെയ്ഡ് യൂനിയനുകളിലെയും തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും മെയ്ദിന കായിക മത്സരം സംഘടിപ്പിക്കുന്നതിന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായി പയ്യന്നൂര്‍ ഏരിയാതല മത്സരങ്ങള്‍ മാര്‍ച്ച് പത്തൊമ്പത് മുതല്‍ ഏപ്രില്‍ നാലുവരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും
ഏരിയാതല മത്സരങ്ങളില്‍ അത്‌ലറ്റിക്‌സില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവരെയും ഗെയിംസില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ ഇരുപത് മുതല്‍ ഇരുപത്തിമൂന്നുവരെയുള്ള തീയതികളില്‍ ജില്ലാതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.
ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്ന അത്‌ലറ്റുകളും ടീമുകളും അതാത് ജില്ലയുടെ പേരില്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കണം.
സംസ്ഥാന മത്സരം ഏപ്രില്‍ ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത് തീയതികളില്‍ എറണാകുളത്ത് ഏലൂര്‍ ഫാക്ട് കോംപ്ലക്‌സിലാണ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ളത്. കബഡിമത്സരത്തിന്റെ ഉദ്ഘാടനം പെരുമ്പ കെ.എസ്.ആര്‍.ടി.സിക്ക് സമീപം നടന്നു.
ഇരുപത്തിമൂന്നിന് രാവിലെ പത്തരമണിക്ക് ചെസ് (സി.ഐ.ടി.യു ഓഫീസ്പരിസരത്തും ഒമ്പത് മണിക്ക് വോളിബോള്‍ പരവന്തട്ടയിലും ഇരുപത്തിയെട്ടിന് ഷട്ടില്‍ (ഡബിള്‍സ്) അഞ്ച് മണിക്ക് ഏച്ചിലാംവയലിലും പുരുഷ വനിതാ കമ്പവലി ഇരുപത്തിയൊമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിപാര്‍ക്കിലും ഫുട്‌ബോള്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളിലായി ബോയ്‌സ് സ്‌കൂള്‍ സ്റ്റേഡിയത്തിലും പരുഷ-വനിത അത്‌ലറ്റിക്‌സ് ഏപ്രില്‍ രണ്ടിന് ബോയ്‌സ് സ്‌കൂള്‍ സ്റ്റേഡിയത്തിലും നടക്കും. (ഓട്ടം-100മീ, 2000മീ,400മീ, 800മീ, 1500മീ, നടത്തം, ലോംഗ്ജംപ്, ഹൈജംപ്, ട്രിപ്പിള്‍ജംപ്, ഡിസ്‌കസ്‌ത്രോ, ഷോട്ട്പുട്ട്, ജാവലിന്‍ത്രോ).
പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി.വി കുഞ്ഞപ്പന്‍, കെ. രാഘവന്‍, കെ.കെ.ഗംഗാധരന്‍, കെ.കെ. കൃഷ്ണന്‍, യു.വി.രാമചന്ദ്രന്‍, ബാബുരാജ് വി.കെ, കെ. മോഹനന്‍, എം. ബാലകൃഷ്ണന്‍, സി.
ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment