Latest News

നിരവധി മോഷണകേസുകളിലെ പ്രതിയായതൃക്കരിപ്പൂര്‍ സ്വദേശി എറണാകുളത്ത് പിടിയില്‍

പയ്യന്നൂര്‍: ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേ സുകളില്‍ തൃക്കരിപ്പൂര്‍സ്വദേശി റഷീദ് എറണാകുളം പോലീസി ന്റെ പിടിയിലായി.
ദിവസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂ ര്‍ ടൗണില്‍ നിന്ന് ബൈക്ക് മോ ഷ്ടിച്ച് കടന്നുകളയുന്നതിനിടെ ഇയാളെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതിനുശേഷം പരിയാരം മണ്ടൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തി ന് ശേഷം കൂട്ടാളികള്‍ക്കൊപ്പം സ്ഥലം വിട്ട ഇയാള്‍ നൈറ്റ് പ ട്രോളിംഗിനിടെ എറണാകുളം പോലീസിന്റെ പിടിയിലാവുകയായിരുന്നു.
തുടര്‍ന്ന് പയ്യന്നൂര്‍ പോലീസുമായി ബന്ധപ്പെടുകയും ഇയാ ളെ ചോദ്യം ചെയ്തപ്പോള്‍ പയ്യന്നൂര്‍, പഴയങ്ങാടി, പരിയാരം പോലീസ് സ്റ്റേഷനുകളില്‍ നടന്ന നിരവ ധി കവര്‍ച്ചകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. ഇയാളെ പ യ്യന്നൂരിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം ബൈക്കും പ ണവുംസ്വര്‍ണ്ണാഭരണങ്ങളുമുള്‍ പ്പെടെ കവര്‍ച്ചാമുതലുകള്‍ ഇയാളില്‍നിന്നുംപോലീസ്‌കണ്ടെടുത്തു.

No comments:

Post a Comment