Latest News

കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതിയെ കണ്ടെത്തി

ചന്തേര: കാമുകനോടൊപ്പം നാടുവിട്ട ഭര്‍തൃമതിയെ പോലീസ് ഇരിങ്ങാലക്കുടയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഒതയമ്മാടത്തെ നാല്‍പത്തിരണ്ടുകാരിയും മൂന്നുമക്കളുടെ മാതാവുമായ യുവതിയെയാണ് കാമുകനായ പടന്ന കൈതക്കാട് സ്വദേശിയായ നാല്‍പത്തിരണ്ടുകാരനായ പന്തല്‍ പണിക്കാരനോടൊപ്പം ഇരിങ്ങാലക്കുട അഴൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ചന്തേര എ.എസ്.ഐ രാജനും സംഘവും ഇന്നലെ കണ്ടെത്തിയത്. വിവാഹത്തിന് പോകാനെന്ന് പറഞ്ഞ് ഭര്‍തൃമാതാവിന്റെ മൂന്നുപന്റെ മാലയും വാങ്ങി യുവതി കാമുകനോടൊപ്പം നാടുവിടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോയി.



No comments:

Post a Comment