Latest News

കാസര്‍കോട്: മദ്രസ അധ്യാപക ന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കാസര്‍കോട് ചൂരിയില്‍ വീണ്ടും അക്രമം. മൊഗ്രാല്‍ പുത്തൂരിലെ പഞ്ചത്ത്കുന്നിലെ മഞ്ചുനാഥിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പ് അജ്ഞാത സംഘം കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബാര്‍ബര്‍ഷോപ്പിന് പിറകുവശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകടന്ന സംഘം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കത്തുന്നത് ക ണ്ട് പരിസരവാസികളാണ് പോ ലീ സില്‍ വിവരമറിയിച്ചത്. ഷോ പ്പിനകത്തുണ്ടായിരുന്നകസേരക ളുംസാമഗ്രികളുംമറ്റുഉപകരണങ്ങളുംപൂര്‍ണ്ണമായുംകത്തിനശിച്ചു. അതേസമയം ഇന്നലെരാത്രി കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്ത് വാഹനം തടഞ്ഞ് അക്രമം നടത്തുകയും പ്രകോപനമുണ്ടാക്കുകയും ചെയ്ത മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് ചെന്നിക്കരയിലെ ഹരിപ്രസാദ്(24), ദീപക്(25), വിജിത്(24)എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. കാസര്‍കോട്ടെ അക്രമസംഭവവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി ആയിരത്തോളം പേര്‍ പ്രതികളാണ്. തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്.

No comments:

Post a Comment