Latest News

വാഹനാപകടം: പരുക്കേറ്റ വയോധികന്‍ മരണപ്പെട്ടു

പഴയങ്ങാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. ചെറുതാഴം മൂലയിലെ കാവുങ്കോല്‍ വീട്ടില്‍ കുഞ്ഞിക്കണ്ണ(70)നാണ് ഇന്നലെ രാത്രി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറുമണിയോടെ എരിപുരം പോലീസ് സ്റ്റേഷന് സമീപം കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച ഓട്ടോ കണ്ടയിനര്‍ ലോറിയിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിക്കണ്ണനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലം തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കാര്‍ത്യായനി(55), മകള്‍ ഷീന(35), ഓട്ടോഡ്രൈവര്‍ വിപിന്‍(26)എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.കോഴിക്കോട്ടെ ബന്ധുവിന്റെ വിവാഹചടങ്ങില്‍പങ്കെടുക്കാനായി റെയില്‍ വെസ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് അപകടംസംഭവിച്ചത്.

No comments:

Post a Comment