Latest News

കാണാതായ യുവാവ് തോട്ടില്‍ മരിച്ചനിലയില്‍

പയ്യന്നൂര്‍: വീടുവിട്ടിറങ്ങിയ യുവാവിനെ പുഴക്ക് സമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പടിഞ്ഞാറ്റയില്‍ രാജന്‍-സാവിത്രി ദമ്പതികളുടെ മകന്‍ പി. സുദീപി(24)നെയാണ്ഇന്ന് രാവിലെ എട്ടര മണിയോടെ കുഞ്ഞിമംഗലം തെക്കുമ്പാട് ചങ്കുരിച്ചാല്‍ പുഴയുടെ സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അതുവഴി ജോലിക്കുപോവുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ ന്ന് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സുദീപിനെ കാണാതായതി നെതുടര്‍ന്ന് വീട്ടുകാരും നാട്ടുകാ രും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പയ്യന്നൂര്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം പുഴക്ക് സമീപത്തെ തോട്ടില്‍ കണ്ടെത്തിയത്.കാഞ്ഞങ്ങാട് വാച്ച് മേക്കര്‍ ജോലി ചെയ്തുവരികയായിരുന്നു സുദീപിന്റെ പിതാവ് രാജന്‍. സഹോദരന്‍ ജിതേഷ് വിദേശത്താണ്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ എസ്. ഐ ബിജോയ്‌യുടെ നേതൃത്വത്തില്‍ പോലീസ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

No comments:

Post a Comment