Latest News

അനുസ്മരണവും അനുമോദനവും ഇന്ന്

എരമം: ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. സൗത്ത് ബ്രാഞ്ചിന്റെ (എ) ആഭിമുഖ്യത്തില്‍ അനുസ്മരണവും അനുമോദനവും ഇന്ന് വൈകുന്നേരം ആറ് മണിക്ക് എ രമം പുല്ലൂക്കരയില്‍ നടക്കും. ചടങ്ങില്‍ തുണിസഞ്ചി വിതരമവും നടക്കും. കെ. മോഹനന്റെ അധ്യക്ഷതയില്‍ കെ.വി. ഗോവിന്ദന്‍ ഉ ദ്ഘാടനം ചെയ്യും. കെ.എസ്. കെ.ടി.യു കണ്ണൂര്‍ജില്ലാ സെക്രട്ടറി എം. ശ്രീധരന്‍ അനുസ്മരണ പ്ര ഭാഷണം നടത്തും. എം.പി. ദാ മോദരന്‍, ടി. തമ്പാന്‍ മാസ്റ്റര്‍, ആര്‍.കെ. ഗോവിന്ദന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ഇ.സി.കെ. ജിഷ എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കെ. നിഖിലയെ ഇ. ദാമോദരന്‍ മാസ്റ്റര്‍ അനുമോദിക്കും. തുടര്‍ന്ന് കുഞ്ഞിമംഗലം ജ്വാല അവതരിപ്പിക്കുന്ന പെരുങ്കാലന്‍-തെരുവുനാടകം അരങ്ങേറും

No comments:

Post a Comment