Latest News

ഗോപാലകൃഷ്ണന്‍ ഒരു സൗമ്യ ജീവിതം

തൊഴിലാളി പ്രവര്‍ത്തകന്‍, സാമൂഹ്യ- സാംസ്‌കാരിക പ്രവ ര്‍ ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തൊഴിലാളികള്‍ ക്കിടയിലും , പൊതുസമൂഹത്തിലും, സാംസ്‌കാരികരംഗത്തും രാ ഷ്ട്രീയക്കാര്‍ക്കിടയിലും സൗ ഹൃദം പുലര്‍ത്തി സൗമ്യ ജീവിതം നയിച്ച വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് ഇന്നലെ വൈപ്പിരിയം വ ളവിലുണ്ടായ കാറപകടത്തിലൂടെ നമുക്ക് നഷ്ടമായത്.
മേല്‍പറഞ്ഞ മേഖലകളില്‍ നിന്ന് സാമാന്യേന നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയുള്ളവരില്‍ ഒരാളായിരുന്നു ഗോപാലകൃഷ്ണന്‍. ഞങ്ങളുടെസൗഹൃദത്തിന് ഏ താണ്ട് മുപ്പത്തിയഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. ഞങ്ങള്‍ക്കിടയില്‍ ആ ശയപരമായ ഭിന്നതയുണ്ടായപ്പോഴും ആര്‍ദ്രത വറ്റാത്ത സൗഹൃദം സൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എവിടെ വെച്ച് എപ്പോള്‍ കാണുമ്പോഴും ആത്മസൗഹൃദത്തിന്റെ ആഴം ഇരുവരും തിരിച്ചറിയുമായിരുന്നു.ഞങ്ങള്‍ക്കിടയിലെ രാഷ്ട്രീയമാറ്റം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതുപക്ഷെ, സംഭവിക്കാതെ തരമില്ലായിരുന്നുവെന്ന ബോധ്യം ഇരുവര്‍ക്കുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയബോധ്യങ്ങളില്‍ നിന്ന് തെല്ലിടമാറാതെ തന്നെ ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ദീര്‍ഘ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. സ്‌നേഹത്തിന്റെ മെഴുക്കുപുരട്ടിയ സംഭാഷണങ്ങളായിരുന്നു അവയത്രയും.
ഇളമ്പച്ചിയിലെ ബാലകൃഷ്ണന്മാരായിരുന്നു ഞങ്ങളുടെ സൗ ഹൃദവലയത്തില്‍ ഗോപാലകൃഷ്ണന്റെ ആദ്യസുഹൃത്തുക്കള്‍. ഏ ജീസ് ഓഫീസില്‍ നിന്ന് വിരമിച്ച വി. ബാലകൃഷ്ണനും, പയ്യന്നൂരിലെ ദീപ്തി പ്രിന്റേഴ്‌സ് ഉടമ ടി.വി. ബാലകൃഷ്ണനുമായിരുന്നു അവര്‍. അവരിലൂടെയായിരുന്നു ഞാന്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെടുന്നത്.
ഗോപാലകൃഷ്ണന്‍ നല്ലൊരു സംഘാടകനായിരുന്നു. ജീവനക്കാര്‍ക്കിടയിലായിരുന്നാലും സാംസ്‌കാരിക രംഗത്തായിരുന്നാലും ആളുകളുമായി ഇടപെടുന്നതിലെ ലാളിത്യം പ്രശംസനീമായിരുന്നു. ഗോപാലകൃഷ്ണന്റെ തിരോധാനം ഏതളവിലും നികത്താനാവാത്ത നഷ്ടം തന്നെയാണ്. കാലുഷ്യമില്ലാത്ത പൊതുപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോപാലകൃഷ്ണന്റെ പൊതു പ്രവര്‍ ത്തന ജീവിതം ഒരു പാഠപുസ്തകമാക്കാവുന്നതാണ്.-വി.ക. രവീന്ദ്രന്‍

No comments:

Post a Comment