Latest News

ഒ.എന്‍.വി അനുസ്മരണം

പയ്യന്നൂര്‍: യൂനിക് കൊക്കാനിശ്ശേരിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ.എന്‍.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. യൂനിക് പരിസരത്ത് വെച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ പ്രമുഖ കവിയും പ്രഭാഷകനുമായ സി.എം. വിനയചന്ദ്രന്‍ അനുസ്മരണ പ്രഭാഷ ണം നടത്തി. ലൈബ്രറി കൗ ണ്‍ സില്‍ പയ്യന്നൂര്‍ മേഖലാ സെക്രട്ടറി ടി.വി. നാരായണന്‍ മാസ്റ്റര്‍ ആശംസനേര്‍ന്ന് സംസാരിച്ചു. ടി. മോഹനന്‍ അധ്യക്ഷനായിരുന്നു.എന്‍.വി ഭാസ്‌കരന്‍ ഒ.എന്‍.വിയുടെ കവതിയും നാടക ഗാനങ്ങളും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന കാവ്യാര്‍ച്ചനയില്‍ ഒ.എം. രാമകൃഷ്ണന്‍, രാമകൃഷ്ണന്‍ രശ്മിസദനം, ഷാജഹാന്‍ തൃക്കരിപ്പൂര്‍, സന്തോഷ് ഒഴിഞ്ഞവളപ്പില്‍, പ്രേമചന്ദ്രന്‍ ചെമ്പോല, വി.വി. ആനന്ദകൃഷ് ണന്‍, അച്ചുതന്‍ പുത്തലത്ത്, ശ ങ്കരന്‍ കോറോം എന്നിവര്‍ സ്വ ന്തംകവിതകള്‍അവതരിപ്പിച്ചു. കെ.വി. പത്മനാഭന്‍ സ്വാഗതവും കെ.വി.സത്യനാഥന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment