Latest News

പാവൂര്‍ കണ്ണന്‍ സ്മാരകമന്ദിരം നാളെ കോടിയേരി ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍: പരവന്തട്ട വെസ്റ്റ് ബ്രാഞ്ചിനുവേണ്ടി നിര്‍മ്മിച്ച പാവൂര്‍ കണ്ണന്‍ സ്മാരക മന്ദിരം നാളെ വൈകുന്നേരം നാല് മണിക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നേതാക്കളുടെ ഫോട്ടോ അനാഛാദനം സി. കൃഷ്ണന്‍ എം.എല്‍എ നിര്‍വ്വഹിക്കും. പുതിയ ഓഫീസ് അങ്കണത്തില്‍ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ പതാക ഉയര്‍ത്തും. കെപി. മധു അധ്യക്ഷത വഹിക്കും. ചടങ്ങില്‍ യുവകലാപ്രതിഭ പുരസ്‌കാരം നേടിയ ഉണ്ണി കാനായിയെയും ഫെഡറേഷന്‍ കപ്പ് വോളിയില്‍ കേരളാ ടീമിനെ പ്രതിനിധീകരിച്ച ദീപു വേണുഗോപാലിനെയും ആദരിക്കും.
ജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ച് രണ്ടുവര്‍ഷക്കാലത്തെ ശ്രമഫലമായാണ്ഇരുനിലയില്‍ ഓഫീസ് കെട്ടിടം പണികഴിപ്പിച്ചത്.
തുടര്‍ന്ന് ചിലമ്പൊലി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ഗോത്രപെരുമ നാടന്‍കലാമേളയും പ്രദേശത്തെ വനിചാ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന തിരുവാതിരയും ഉണ്ടായിരിക്കുമെന്ന് കെ.പി. മധു, രവീന്ദ്രന്‍ പി, എന്‍.വി രാജന്‍, എം. കരുണാകരന്‍,എം. നാരായണന്‍, കെ. കമലാക്ഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment