Latest News

കെ.വി. രാധാകൃഷ്ണന് യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍: സര്‍വ്വീസില്‍ നിന്ന് വിരമിച്ച പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് കോളേജ് സീനിയര്‍ ഗ്രേഡ് ഇന്‍സ്ട്രക്ടര്‍ കെ.വി. രാധാകൃഷ്ണന് പിടിഎയുടെയും കോളേജ് വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സി. കൃഷ്ണന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായി. വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.പി. മധു അധ്യക്ഷനായി. പയ്യന്നൂര്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.വി. കുഞ്ഞപ്പന്‍, പി.പി. ലീല, കൗണ്‍സിലര്‍മാരായ പി.വി. രവീന്ദ്രന്‍ മാസ്റ്റര്‍, കടാങ്കോട്ട് രാഘവന്‍, കെ.എം. ചന്തുക്കുട്ടി, പിടി.എ വൈസ് പ്രസിഡണ്ട് എന്‍.കെ. സുകുമാരന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, വി.കെ.പി. ഇസ്മായില്‍ സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി എഹി.കെ. അലിയാര്‍, പൂര്‍വ്വ വിദ്#ാര്‍ത്ഥി സംഘടന പ്രസിഡണ്ട് വി. സീന, സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ വി.ബി. ഉണ്ണിമായ, പി. രവീന്ദ്രന്‍, ടി.പി.മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കെ.വി. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ കെ.പി. മുഹമ്മദ് ഷെരീഫ് സ്വാഗതവും യു. രാജേഷ് നന്ദിയും പറഞ്ഞു.

No comments:

Post a Comment