Latest News

അക്ഷരായോധന പുരസ്‌കാരം ടി.പി. ഭാസ്‌കരപൊതുവാളിന്

പയ്യന്നൂര്‍: കുന്നരു ജീവ കളരി സംഘത്തിന്റെ അക്ഷരായോധന പുരസ്‌കാരം മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി. ഭാസ്‌കരപൊതുവാള്‍ക്ക് .
ജീവ കളരി സംഘത്തിന്റെ ഭാഗമായാണ് 25,000 രൂപയും ശില്‍ പവും പുരസ്‌കാര പത്രവും അടങ്ങുന്ന അവാര്‍ഡ് സമര്‍പ്പിക്കുന്നത്. ഭാസ്‌കരപൊതുവാളുടെ മലയാളഭാഷയെ പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യയി ലും വിദേശത്തുമായി അയ്യായിരത്തിലധികം സ്‌നേഹാക്ഷര സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പരിഗണിച്ചാണ്അവാര്‍ ഡ്. ഏപ്രില്‍ ഒമ്പതിന് കുന്നരു വട ക്കേഭാഗത്ത്‌നടക്കുന്ന ജീവ കളരി സംഘം വാര്‍ഷികാഘോഷചടങ്ങില്‍ കവി പി.കെ. ഗോപി അ വാര്‍ഡ് സമ്മാനിക്കുമെന്ന് കെ.പി. ഗംഗാധരന്‍ ഗുരുക്കള്‍, എ.കെ. സുനില്‍ കുമാര്‍, ടി.പി. അനൂപ്, ടി. ജനാര്‍ദ്ദനന്‍, കെ.ഒ, വൈശാഖ്,കെ.പി.ബാബുഎന്നിവര്‍ വാര്‍ ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment