Latest News

ആംആദ്മി മണ്ഡലം സമ്മേളനം

പയ്യന്നൂര്‍: ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി.ആര്‍. നീലകണ്ഠന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന രാമന്തളിയിലെ നാവല്‍ അക്കാദമിയിലെ കക്കൂസ് മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കുകയും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
രാമന്തളിയിലെ ജനകീയ സമരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ലോക്‌സഭാമണ്ഡലം നിരീക്ഷകന്‍ വാസുദേവ് ആര്‍.പൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കസ്തൂരിദേവന്‍, എം. ഗോപാലന്‍, ദേവദാസ് ഷേണായ്, പി.കെ. നാരായണന്‍, ബദറുദ്ദീന്‍ കാരന്തക്കാട് എന്നിവര്‍ സംസാരിച്ചു. ആശിഖ് ഉദിനൂര്‍ സ്വാഗതവും അമര്‍നാഥ് വി.കെ. നന്ദിയും പറഞ്ഞു.

No comments:

Post a Comment