Latest News

കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച നാടിന്റെ നാശം: വത്സന്‍ പിലിക്കോട്

ചീമേനി: ഡിജിറ്റല്‍ യുഗത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരുക യാണെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് തിരിച്ചറിവുണ്ടായില്ലെങ്കില്‍ സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കുമെന്ന് പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് പറഞ്ഞു. പോയകാലത്തെ അടുക്കളയും വീടുകളിലെ അന്തരീക്ഷവും തിരി ച്ചുപിടിക്കണം. മതവും ജാതിയുമൊന്നും തെറ്റല്ല. എന്നാല്‍ അതിന്റെ പേരില്‍ ജനങ്ങളില്‍ വേണ്ടാത്ത ചിന്ത അടിച്ചേല്‍പ്പിക്കുന്ന വരെ യാണ് സൂക്ഷിക്കേണ്ടത്. അത്തരക്കാരെ അടിച്ചുപുറത്താക്കി പുണ്യാ ഹം തെളിക്കണം. ഉയര്‍ന്ന കുലജാതനെയും കീഴാളനെയും ഒന്നായി കണ്ട് എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് മുത്തപ്പന്‍ നല്‍കിയതെ ന്നും മുത്തപ്പന്റെ ചരിത്രം മതേതരമാണെന്നും അദ്ദേഹം പറഞ്ഞു. ചീമേനി മുത്തപ്പന്‍ മഠപ്പുര പ്രതിഷ്ടാദിന തിരുവപ്പന മഹോ ത്സവ ത്തിന്റെ 'ാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു വത്സന്‍ പിലിക്കോട്. ആഘോഷകമ്മറ്റി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പറയെ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള അനുമോദിച്ചു. കെ. രതീശന്‍, പി. കെ. അബ്ദുല്‍ഖാദര്‍, വി.പി. ദാമോദരന്‍, വി. ബാലകൃഷ്ണന്‍, കുറ്റിപ്പുറം 'ാസ്‌ക്കരന്‍, കെ. എന്‍ അശോക്കുമാര്‍, ടി. പി. ധനേഷ്, മനോജ് കോട്ടംമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് കലവറ നിറക്കല്‍ ഘോഷയാത്രയും മുത്തപ്പന്‍ വെ ള്ളാട്ടവും ഉണ്ടായി. രാത്രി നൃത്തസന്ധ്യയില്‍ എടാട്ട് വെച്ച് നടന്ന ഉത്തരമേഖലാ അണ്‍ എയ്ഡഡ് സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം, ചീമേനിയിലെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടായി. 

No comments:

Post a Comment