Latest News

രാമന്തളിയിലെ മാലിന് പ്രശ്‌നം: അടിയന്തിരമായി പരിഹരിക്കണം-കെ.എസ്.എസ്.പി.യു

പയ്യന്നൂര്‍: രാമന്തളിയില്‍ നാവല്‍ അക്കാദമിയുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് നേവി അധികൃതരോടും പ്രശ്‌നത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാര നടപടികള്‍ ഉണ്ടാക്കണമെന്ന് കേന്ദ്ര-കേരള സര്‍ക്കാരുകളോടും കെ.എസ്.എസ്.പി.യു പ യ്യന്നൂര്‍ ടൗണ്‍ ജൂബിലി സമ്മേള നം ആവശ്യപ്പെട്ടു.
സമ്മേളനം മുനിസിപ്പല്‍ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡണ്ട് പി.വി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സം സ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്. രാമനാഥന്‍, മുന്‍ സംസ്ഥാനകമ്മിറ്റിയംഗവും രക്ഷാധികാരിയുമായ പി.പി. ഭാസ്‌കരന്‍ നമ്പ്യാ ര്‍ എന്നിവരെ ജില്ലാ പ്രസിഡണ്ട് പി.പി. കൃഷ്ണപൊതുവാള്‍ പൊ ന്നാടണിയിച്ച് ആദരിച്ചു. മാസികാപ്രചാരണ സമ്മാന വിതരണം ജില്ലാ ട്രഷറര്‍ എന്‍. പി. പ്രേമരാജന്‍ നിര്‍വ്വഹിച്ചു. ജില്ലാ ജോ/ള്‌റപഖറ സെ ക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ മാ സ്റ്റര്‍ ബ്ലോക്ക് പ്രസിഡണ്ട് പി. വി ജയന്‍ നായര്‍ സംസ്ഥാന കൗ ണ്‍സിലര്‍ എം. രാഘവന്‍ മാ സ്റ്റര്‍, ഇ.പി. ബാലകൃഷ്ണന്‍ ന മ്പ്യാര്‍ എന്നിവര്‍ ആ ശംസകളര്‍ പ്പിച്ച് സംസാരിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ ജി ല്ലാ ട്രഷറര്‍ എന്‍.പി.പ്രേമരാജന്‍ സംഘടനാറിപ്പോര്‍ട്ടും ടൗണ്‍ സെക്രട്ടറിഅച്ചുതന്‍പു ത്ത ലത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്ര ഷറര്‍ പി.വി. ചാത്തുക്കുട്ടി വരവ്-ചെലവ്കണക്കുംഅവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ കമ്മിറ്റിയംഗം പി. സുശീല ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി എം. രാഘവന്‍ മാസ്റ്റര്‍(രക്ഷാധികാരി), എന്‍.കെ. രാഘവ ന്‍ മാസ്റ്റര്‍(പ്രസിഡണ്ട്),എം. ഭരതന്‍ മാസ്റ്റര്‍, കെ.കെ. രാജലക്ഷ്മി(വൈസ് പ്രസിഡണ്ടുമാര്‍), അച്ചുതന്‍ പുത്തലത്ത് (സെക്രട്ടറി), പി. നാരായണന്‍, എം. രാമചന്ദ്രന്‍(ജോ. സെക്രട്ടറിമാര്‍), പി.വി. ചാത്തുക്കുട്ടി(ട്രഷറര്‍), എന്നിവരെ തെരഞ്ഞെടുത്തു. അച്ചുതന്‍ പുത്തലത്ത് സ്വാഗതവും എ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment