Latest News

ബാങ്ക് റിട്ടയറീസ് പ്രക്ഷോഭത്തിലേക്ക്

പയ്യന്നൂര്‍: ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ പരിഷ്‌കരിക്കാത്ത മേഖലയാണ് ബങ്കിംഗ് മേഖല. ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് ബാങ്ക് പെന്‍ഷന്‍ നടപ്പിലാക്കുക, പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷാമബത്തയിലെ വിവേചനം അവസാനിപ്പിക്കുക, കുടുംബ പെന്‍ഷന്‍ പരിഷ്‌കരിക്കുക, ഒഴിവാക്കപ്പെട്ട റിട്ടയറീസിനും പെന്‍ഷന്‍ പദ്ധതിയില്‍ ചേരുവാന്‍ അവസരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാളെ ഡല്‍ഹി ജന്തര്‍മന്തറില്‍ അയ്യായിരത്തിലേറെബാങ്ക്‌റിട്ടയറീസ്പങ്കെടുക്കു ന്നപ്രതിഷേധംപ്രകടനം നടക്കും.
ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് റിട്ടയറീസ് പയ്യന്നൂ ര്‍ ടൗണില്‍ പ്രകടനം നടത്തി. കെ പ്രേമചന്ദ്രന്‍, കെ.എം. രാമകൃഷ്ണന്‍, പി.വി. നന്ദകുമാര്‍, എ ന്‍.കെ. ഭാസ്‌കരന്‍, ജനാര്‍ദ്ദനന്‍ കണ്ണോത്ത്, വി. ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.കെ. മനോജ്കുമാര്‍, എന്‍.കെ. സുരേന്ദ്രന്‍, കെ.എ. രാമകൃഷ്ണന്‍, കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡല്‍ഹി ജന്തര്‍മന്ദിറില്‍ നടക്കുന്ന പ്രകടനത്തില്‍ പയ്യന്നൂരി ല്‍ നിന്നും കെപ്രേമചന്ദ്രന്‍, എന്‍.കെ. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുക്കും

No comments:

Post a Comment