Latest News

മാലിന്യപ്രശ്‌നം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരംകാണാത്തതിനെതു ട ര്‍ന്ന് രാമന്തളിനിവാസികള്‍ക ണ്ണൂരിലെ മലിനീകരണനിയന്ത്ര ണ ബോര്‍ഡ്ഓഫീസ്ഉപരോധി ച്ചു.
ഇന്ന് രാവിലെ പത്ത് മണിയോ ടെ സ്ത്രീകളും കുട്ടികളുമുള്‍ പ്പെടെ നിരവധി പേരാണ് ഉപരോ ധ സമരത്തിനെത്തിയത്. ഏറെ നാളുകളായി കിണറുകളിലെ കു ടിവെള്ളം ഉപയോഗശൂന്യമായി ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ ദിവസങ്ങളായി നാവിക അക്കാദ മി ഗെയ്റ്റിന് മുന്നില്‍ സമരവുമാ യി കഴിയുകയാണ്.
പരിഹാരം കാണാത്ത അധികൃതരുടെ നിലപാടിനെതിരെയാണ് ഇന്ന് കണ്ണൂരില്‍ നാട്ടുകാര്‍ സമരത്തിനെത്തിയത്. ജനാരോഗ്യ സംരക്ഷണ സമിതി നേതാക്കളായ ആര്‍. കുഞ്ഞികൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, വിനോദ്കുമാ ര്‍ രാമന്തളി, പി.കെ. നാരായണന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment