Latest News

കുഞ്ഞാലിക്കുട്ടി പത്രിക നല്‍കി മലപ്പുറത്ത് ബി.ജെ.പിയെ സഹായിക്കില്ല- വെള്ളാപ്പള്ളി

തിരു: മലപ്പുറം ലോക്‌സഭാ തെ രഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പി ന്നാലെ എന്‍ഡിഎയില്‍ പൊട്ടി ത്തെറി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മുന്നണിയെ വെട്ടി ലാക്കി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗ ത്തു വന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയെ ബിജെപി പ്ര ഖ്യാപിച്ചത് മുന്നണിയില്‍ ആ ലോചിക്കാതെയാണെന്നു വെ ള്ളാപ്പള്ളി തുറന്നടിച്ചു. സഖ്യ കക്ഷികളോട് ആലോചിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്ര ഖ്യാപിച്ചതിനാല്‍ പിന്തു ണ ക്കേണ്ട ബാധ്യത ബിഡിജെ എ സിനില്ല. മുന്നണി മര്യാദകളുടെ സകല സീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെ പിയില്‍ നിന്നുണ്ടാകു ന്ന തെന്നു കുറ്റപ്പെടുത്തിയ വെള്ളാ പ്പള്ളി കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കു ന്നി ല്ലെന്നുംപറഞ്ഞു. ബിഡിജെഎസ് അണികള്‍ ബി ജെപിയില്‍ ലയിക്കുമെന്ന് സ്വ പ്ന ത്തില്‍പോലും കരുതേ ണ്ടെ ന്നു പറഞ്ഞ വെള്ളാപ്പള്ളി കേരള ത്തില്‍ ബിജെപിയേക്കാള്‍ കരു ത്തുള്ള പാര്‍ട്ടിയാണ് ബിഡിജെ എസ് എന്നും ഭാവിയില്‍ തങ്ങള്‍ ഏതു മുന്നണിയുമായും സഹ കരിക്കാന്‍ സാധ്യത യുണ്ടെന്നും വ്യക്തമാക്കി.
അതേസമയം ലോക്‌സഭ' ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എ ഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാ ലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പി ച്ചത്. മുസ്‌ലിം ലീഗ്മലപ്പുറം ജി ല്ലാ പ്രസിഡന്റ് സാദിഖലി ശി ഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബ ഷീര്‍ എം.പി, മുന്‍ മന്ത്രിയും കോ ണ്‍ഗ്രസ് നേതാവുമായ ആര്യാട ന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡ ന്റ് വി.വി പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരാ യിരുന്നു.

No comments:

Post a Comment