Latest News

വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍:വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി തളിപ്പറമ്പ് താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു. വൈസ് പ്രസിഡണ്ട് ബാലന്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പി.വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗായത്രി സ്വയംസഹായ സംഘം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മഹേശ്വരി അനന്തകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.പി. സോമന്‍, മഹിളാ സംഘം പ്രസിഡണ്ട് എം.വി രുഗ്മിണി എന്നിവര്‍ പ്രസംഗിച്ചു. സി.വി. ശിവദാസന്‍ സ്വാഗതവും പി.കെ. രാഘവന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ബാലന്‍ കോറോം(പ്രസിഡണ്ട്), മാധവന്‍ പാണപ്പുഴ(വൈസ് പ്രസിഡണ്ട്), സി.വി. ശിവദാസന്‍(സെക്രട്ടറി), പി.കെ. രാഘവന്‍(ജോ. സെക്രട്ടറി )ഒ.പി. സുകുമാരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment