Latest News

കളിയാട്ടമഹോത്സവം നാളെയും മറ്റന്നാളും

ചന്തേര: തെക്കെ മാണിയാട്ട് ശ്രീ മുണ്ടയില്‍ തറവാട് കളിയാട്ട മഹോത്സവം നാളെയും മറ്റന്നാളുമായിനടക്കും. നാളെ രാത്രി ഏഴുമണിക്ക് ആ യിറ്റി ഭഗവതി, കമ്മാടത്ത് ഭഗവതി, വിഷ്മൂര്‍ത്തി തെയ്യങ്ങളുടെ തുടങ്ങല്‍, വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങള്‍. പത്തരമണിക്ക് കുടിവീരന്‍ ദൈവത്തിന്റെ തോറ്റം, പുലര്‍ച്ചെ രണ്ട് മണിക്ക് കുടിവീരന്‍ദൈവം, അന്തിയണങ്ങും ഭൂതം.
ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, കമ്മാടത്ത് ഭഗവതി, ചെറിയ ഭഗവതി, ഗുളികന്‍ എന്നി തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒരു മണിക്ക് ആയിറ്റി ഭഗവതിയുടെ തിരുമുടി ഉയരും തുടര്‍ന്ന് അന്നദാനം.

No comments:

Post a Comment