Latest News

ആരോഗ്യ സന്ദേശ യാത്രക്ക് സ്വീകരണം ഇന്ന്

പയ്യന്നൂര്‍: വിവിധപ്രാണിജന്യരോഗങ്ങളായ മലമ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, കല-അസാര്‍, ജപ്പാന്‍ജ്വരം, സിക്ക എന്നിവയും മറ്റ് പകര്‍ച്ചവ്യാധികളും ഫലപ്രദമായി തടയുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും കണ്ണൂര്‍ ജില്ലാ ആരോഗ്യവിഭാഗം തയ്യാറാക്കിയ പ്രത്യേകബോധവല്‍കരണ പരിപാടിക്ക് പയ്യന്നൂര്‍ നഗരസഭയുടെയും പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
ഇന്ന് വൈകുന്നേരം നാല് മ ണിക്ക് ഗാന്ധിപാര്‍ക്കില്‍ വെച്ച് ന ടക്കുന്ന സ്വീകരണ പരിപാടിയു ടെ ഉദ്ഘാടനം നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിക്കും. ആ രോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ എം. സഞ്ജീവന്‍ അധ്യക്ഷനായിരിക്കും. ജില്ലാ മലേറിയ ഓഫീസര്‍ ഡോ. ഷിനി കെ.കെ മു ഖ്യഭാഷണം നടത്തും. കൗണ്‍സിലര്‍മാരായ വി. നന്ദകുമാര്‍, എ.കെ. ശ്രീജ, പയ്യന്നൂര്‍താലൂക്ക് ആ ശുപത്രി സൂപ്രണ്ട് ഡോ.ലേഖ വി, ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.പവിത്രന്‍ എന്നിവര്‍ ആശംസക ള്‍ നേരും. പഴയങ്ങാടി താലൂ ക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അ നീഷ് ബാബു ടി സ്വാഗതവും പഴയങ്ങാടിഹെല്‍ത്ത് ഇന്‍ സ്‌പെക്ട ര്‍ വി.പി. മോഹനന്‍ നന്ദിയും പറയും.

No comments:

Post a Comment