Latest News

ലോറിയുടെ പിറകില്‍ ഓട്ടോയിടിച്ച് മറിഞ്ഞുഡ്രൈവറുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

പഴയങ്ങാടി: ഓട്ടോ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് ഡ്രൈവറുള്‍ പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.ഇന്ന് രാ വിലെ ആറുമണിയോടെ പോലീ സ് സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം.
റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ കണ്ടെയ്‌നര്‍ ലോറി ക്ക് പിന്നിലിടിച്ചാണ് അപകടം.
കോഴിക്കോട്ടെ ബന്ധുവിന്റെ വിവാഹചടങ്ങിന് പോവുകയായിരുന്ന ചെറുതാഴം മൂലയിലെ കാവുങ്കോല്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(70),ഭാര്യകാര്‍ത്യായനി (55), മകള്‍ ഷീന(35), ഓട്ടോ ഡ്രൈവര്‍ ഇടമന വിപിന്‍(26) എന്നിവര്‍ ക്കാണ് പരുക്കേറ്റത്. കുഞ്ഞിക്കണ്ണന്റെനിലഅതീവഗുരുതരമാണ്.
മംഗലാപുരത്ത് നിന്നും ക ണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് സാധനസാമഗ്രികളുമായി പോവുകയായിരുന്ന ടി.എസ്. 13-യുഎ.8399നമ്പര്‍ കണ്ടയ്‌നര്‍ ലോറിയുടെ പിറകില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13-എഇ.1824നമ്പര്‍ ഓട്ടോയിടിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു

No comments:

Post a Comment