Latest News

സംഘാടകസമിതി രൂപീകരിച്ചു

പയ്യന്നൂര്‍: ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏ പ്രില്‍ ഇരുപത്തിമൂന്നിന് സംഘടിപ്പിക്കുന്ന സെമിനാറിനുള്ള സംഘാടകസമിതി രൂപീകരിച്ചു. ഇന്ത്യഎന്ന അത്ഭുതം, ദേശീയതയുടെ ചരിത്രം, വര്‍ത്തമാനം, ഭാ വി എന്ന വിഷയത്തിലാണ് സെമിനാര്‍.ഡോ.രാജന്‍ഗുരിക്കള്‍, ഡോ.എം.ആര്‍ രാഘവവാര്യര്‍, ഡോ. ടി.വി മധു തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ടി. ഗോവിന്ദന്‍ഹാളിലാണ് പരിപാടി.
സംഘാടകസമിതി യോഗത്തില്‍ ടി.ഐ. മധുസൂദനന്‍ അധ്യക്ഷനായി. ജി.ഡിനായര്‍, പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, കെ.പി. സേതുമാധവന്‍, ആര്‍. മുരളീധരന്‍ ന്നിവര്‍ സംസാരിച്ചു
ഭാരവാഹികളായി ടി.ഐ മധുസൂദനന്‍(ചെയര്‍മാന്‍), കെ.പി. സേതുമാധവന്‍, കെ.വി പ്രശാന്ത് കുമാര്‍, പി.വിജയന്‍(വൈസ് ചെയര്‍മാന്മാര്‍), ആര്‍. മുരളീധരന്‍ കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment