Latest News

ചെത്തുതൊഴിലാളിയുടെ ചെവി കടിച്ചുമുറിച്ചു

പരിയാരം:ചെത്തുതൊഴിലാളിയായ യുവാവിന്റെ ചെവി കടിച്ചുമുറിച്ചു. ചെഴി അറ്റുപോയ നിലയില്‍ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുവന്‍ചാല്‍ വെള്ളാട് പള്ളിക്കവലയിലെ കണിച്ചുകാട്ടില്‍ രതീഷി(32)യാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെ ഒരു സംഘം അക്രമിച്ചത്. ചോര വാര്‍ന്നൊലി നിലയില്‍ നാട്ടുകാരാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. വഴിതര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വൈകുന്നേരത്തോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment