Latest News

സെന്റ് പോള്‍സ് സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി: 'മഞ്ഞുപെയ്യുന്ന മനസ്' അരങ്ങിലെത്തുന്നു

തൃക്കരിപ്പൂര്‍: കലാപമൊഴിയാത്ത ഇരകളുടെ ജീവിതവും തുടര്‍ സം ഭവങ്ങളും വിളക്കിച്ചേര്‍ത്ത നാട കം സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആ ഘോഷ സമാപനത്തിന്റെ ഭാ ഗമായി അരങ്ങിലെത്തുന്നു. കു ടുംബ പശ്ചാലത്തില്‍ കാലിക പ്ര സക്തിയുള്ള വിഷയവുമായി നാടകം അരങ്ങിലെത്തി ക്കുന്ന താവട്ടെ എഴുപത്തഞ്ചു വര്‍ഷ ത്തിനിടയില്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങി വ്യത്യസ്ത മേ ഖല കളില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചില്‍പ്പരം കലാകാരന്മാരും ക ലാകാരികളും ചേര്‍ന്ന്.
കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തനം ന ടത്തുന്നവരും വീ ട്ടമ്മമാരും സര്‍ക്കാര്‍ ഉദ്യോഗ സ്ഥ രും വിദ്യാര്‍ഥികളുമായ പതിനൊ ന്നുപേരാണു കഥാപാത്ര ങ്ങള്‍ ക്ക് ജീവന്‍ നല്‍കുന്നത്. അതു കൊണ്ട് തന്നെ നാടക പരിശീല നത്തിന്റെ നാലു മാസത്തിനിട യില്‍ ഇവര്‍ക്കു ഏറെ പ്രയത്‌ന ങ്ങള്‍ വേണ്ടി വന്നു.
നാടക രചനാ രംഗത്തെ പ്രമു ഖനായ ഫ്രാന്‍സിസ് ടി.മാവേലി ക്കരയുടെ നാടകത്തിന്റെ സം വിധാനം നിര്‍വഹിച്ചതു ഗംഗന്‍ ആയിറ്റിയാണ്. സുരഭി ഇയ്യക്കാ ടാണ് രംഗപടമൊരുക്കിയത്. സംഗീത നിയന്ത്രണം കെ.വി. ഭര തനും ദീപവിതാനം ബിജു വെ ള്ളച്ചാലും നിര്‍വഹിക്കുന്നു. വി നോദ് കൂവാരത്ത്, ടി.കെ. മുരളി, സി. വിജയന്‍, ജനന്‍ കപ്പച്ചേരി, വി.വി. ചന്ദ്രന്‍, മിഥുന്‍ തരംഗിണി, സതീശന്‍ പേക്കടം, കെ.വി.പ ത്മ നാഭന്‍, ഇ. രവീന്ദ്രന്‍, സി.വി. ജ ത്‌ന, കെ. അശ്വതി എന്നിവരാണു വേഷമിടുന്നത്. സെന്റ് പോ ള്‍ സ് സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ പതിനൊന്നിന് രാത്രി എട്ട് മണിക്ക് നാടകം അരങ്ങേറും. 

No comments:

Post a Comment