Latest News

ടൗണിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണ്‍ റോഡിന്റെ അറ്റകുറ്റപ്പണി മൂന്നുമാസമായിട്ടും തീരാത്തതുകാരണം വ്യാപാരം ചെയ്യുന്ന വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ഫുട്പാത്തില്‍ കൂടി നടന്നുപോകുന്ന പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണെന്നും ഇതുകാരണം വ്യാപാരങ്ങള്‍ കുറയുക മാത്രമല്ല പയ്യന്നൂര്‍ ടൗണിനെ ആശ്രയിക്കാതെ ഉപഭോക്താക്കള്‍ മറ്റ് ടൗണുകളിലേക്ക് പോവുകയാണെന്നും അടിയന്തിരമായും പി.ഡബ്ല്യു.ഡി അധികൃതര്‍ തുടങ്ങിവെച്ച റോഡിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂര്‍ യൂനിറ്റ് പ്രവര്‍ത്തക സമിതിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട്, വി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിഎ.യു രാജു, പി.വി. മനോഹരന്‍, ടി.എ രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഡ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാത്ത പക്ഷം പി. ഡബ്ല്യുഡി ഓഫീസിന്റെ മുന്നില്‍ അനിശ്ചിതകാല ഉപവാസം നടത്തുവാനും തീരുമാനിച്ചു.

No comments:

Post a Comment