Latest News

പള്ളിക്കോല്‍ പൂമാലഭഗവതി ക്ഷേത്രം കളിയാട്ടം നാളെ തുടങ്ങും

പിലാത്തറ: കുഞ്ഞിമംഗലം പള്ളിക്കോല്‍ പൂമാല ഭഗവതി ക്ഷേത്രം (കണ്ടംകുളങ്ങര) പ്രതിഷ്ഠാദിനവും നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കളിയാട്ടവും നാളെയും മറ്റന്നാളുമായി നടക്കും.
നാളെ രാവിലെ തന്ത്രി വടക്കേടത്ത് പാലക്കീഴില്ലത്ത് ഈശ്വര വാധ്യാന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവക പൂജ, കല ശാഭിഷേകം, എന്നിവ നടക്കും. വൈകുന്നേരം കളിയാട്ടാരംഭവും രാത്രി എട്ടുമണി മുതല്‍ തോറ്റങ്ങളും ഉണ്ടാകും. മറ്റന്നാള്‍ രാവിലെ എട്ടുമണി മുതല്‍ നരമ്പില്‍ ഭഗവതി, മടയില്‍ ചാമുണ്ഡി തെയ്യങ്ങ ളുടെ പുറപ്പാട്. പത്തു മണിക്ക് മേലേരി കൈക്കൊള്ളല്‍, ബാലി തെയ്യം പുറപ്പാട്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി ,കക്കര ഭഗവതി, തെയ്യ ങ്ങള്‍ ഒരു മണിക്ക് തെയ്യങ്ങളുടെ കൂടിയാട്ടം എന്നിവയുണ്ടാകും. പത്രസമ്മേള ന ത്തില്‍ പ്രസിഡന്റ് കെ.ബാലന്‍, സെക്രട്ടറി തൃപ്പാണി ക്കര ബാലന്‍, ചാമുണ്ഡി സുനില്‍, കെ.പി.രാജന്‍, പി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment