Latest News

പ്രവൃത്തി പരിചയ ശില്‍പശാല

പയ്യന്നൂര്‍: മാരിയോക്രാഫ്റ്റ് ട്രെയിനിംഗ് സെന്റിന്റെ നേതൃത്വത്തില്‍ പാഠ്യേതര വിഷയങ്ങളില്‍ നൂതന രീതികളെ പരിചയപ്പെടുത്തിക്കൊണ്ട് എല്‍.പി, യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല പരിശീലന ക്ലാസുകള്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും. സ്റ്റഫ്ഡ് ടോയ്‌സ്, പാവനിര്‍മ്മാണം, വസ്ത്രനിര്‍മ്മാണം. ചിരട്ടകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, മെറ്റല്‍ എന്‍ഗ്രേവിംഗ്, ചന്ദനത്തിരി നിര്‍മ്മാണം, ക്ലേമോഡലിംഗ്, ഓയില്‍പെയിന്റിംഗ് എന്നിവയിലാണ് പരിശീലനം. 

No comments:

Post a Comment