Latest News

വീട് കുത്തിത്തുറന്ന് കവര്‍ച്ച മോഷ്ടാവ് തൃശൂരില്‍ പിടിയില്‍

പരിയാരം: ചെറുതാഴം ജുമാഅ ത്ത്പള്ളിക്ക്‌സമീപംതാമസിക്കു ന്ന മണ്ടൂരിലെ നരിക്കോടന്‍ ഉമ്മറിന്റെവീട്കുത്തിത്തുറന്ന് 1,10,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന കേസിലെ പ്രതി തൃശൂര്‍ പോലീസിന്റെ പിടിയിലായി.
ഇന്ന് പുലര്‍ച്ചെ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നപോലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.
തളിപ്പറമ്പ് സ്വദേശിയായ മോഷ്ടാവ് മറ്റൊരു മോഷണശ്രമത്തിനിടെ പോലീസ് പിടിയിലാവുകയായിരുന്നു.
തൃശൂര്‍ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസ് തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇയാള്‍ നിരവധി മോഷണക്കേസിലെ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന

No comments:

Post a Comment