Latest News

മലേഷ്യ: മലയാളികളുടെ പ്രതീക്ഷ

മലേഷ്യന്‍ സന്ദര്‍ശനത്തിനായി മൂന്നാമത്തെ പ്രാവശ്യം ഞാന്‍ ചെന്നിറങ്ങിയത് ക്വാലാലംപര്‍ വിമാനത്താവളത്തിലാണ്. ആദ്യമായി പോയത്
1980ല്‍ കപ്പലില്‍ സിംഗപ്പൂര്‍ വഴിയാണ്. പിന്നീട് വിമാനംവഴി സിംഗപ്പൂരില്‍
ചെന്നതിനുശേഷമായിരുന്നു.ആദ്യത്തെ രണ്ടുപ്രാവശ്യവും സിംഗപ്പൂര്‍
സന്ദര്‍ശനത്തിനിടയില്‍ അതിര്‍ത്തിയായ ചെറിയ കടല്‍ കടന്ന് മലേഷ്യയിലെ ജോഹോറിലെത്തുകയായിരുന്നു. ഇവിടെ നിന്നും മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെത്താന്‍ 335 കിലോമീറ്റര്‍ സഞ്ചരിക്കണം.
ഏഷ്യയിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളര്‍ന്നു കഴിഞ്ഞ ഒരു ചെറിയ രാജ്യമാണ് തെക്കുകിഴക്ക് ഏഷ്യന്‍മേഖലയിലെ മലേഷ്യ. വിമാനത്താവളത്തില്‍ എന്നെ സ്വീകരിക്കാന്‍ എന്റെ മകന്‍ ഇ.കെ. ജമാലും അവന്റെ മാതൃസഹോദരീപുത്രന്‍ അബ്ദുല്‍ അസീസും എത്തിയിരുന്നു.
മലേഷ്യയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ഏകദേശം കേരളത്തിലേതു
പോലെയാണ്. ഇടക്കിടക്ക് മഴയുണ്ടാകും. കൂറ്റന്‍ കെട്ടിടങ്ങളും
കച്ചവട സ്ഥാപനങ്ങളും വ്യവസായങ്ങളും മറ്റേതു വികസ്വര രാജ്യങ്ങളോടും കിടപിടിക്കുന്നതാണ്. അന്നാട്ടുകാരുരട ശാന്ത സ്വഭാവം കുടിയേറിപ്പാര്‍ ത്തവരും ടൂറിസ്റ്റുകള്‍ക്കും ഹിതകരമാണ്. മുമ്പ് ഈ നാടിനെ മലയ എന്ന
പേരിലാണ് അറിയപ്പെട്ടിരുന്നത്. മലേഷ്യ എന്ന ഇന്നത്തെ രാഷ്ട്രം രൂപപ്പെട്ടത് 1963ല്‍ മാത്രമാണ്. അന്ന് ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും മുക്തിനേടി
പതിമൂന്ന് സംസ്ഥാനങ്ങളടങ്ങുന്ന മലേഷ്യന്‍ ഫെഡറേഷന്‍ രൂപീകൃതമായത്.
ഭൂമിശാസ്ത്രപരമായി രണ്ട് ഭാഗങ്ങളാണ് മലേഷ്യ. തെക്കന്‍ ചൈനക്കടലിനും ഇരുവശത്തുമായി കിടക്കുന്ന രണ്ട് പ്രദേശങ്ങള്‍.ലോകത്ത് ഏറ്റവുമധികം പനയെണ്ണയും റബ്ബറും ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണിത്. വമ്പിച്ച എണ്ണ സമ്പത്തും ഇലക്‌ട്രോണിക്‌സ്, ടൂറിസം വ്യവസായങ്ങളും മലേഷ്യയെ ശക്തമായ ഏഷ്യന്‍
രാജ്യങ്ങളിലൊന്നായി
നിലനിര്‍ത്തുന്നു. മലായ്-
ഇന്ത്യോനേഷ്യന്‍ പ്രദേശത്തിന്റെ ചരിത്രമാണ്. മലേഷ്യയുടേത്. പ്രാചീന കാലത്ത് മലയായിലെത്തിച്ചേര്‍ന്ന വ്യാപാര മാര്‍ഗ്ഗങ്ങളിലൂടെ സമ്പത്തും സംസ്‌കാരുവും വന്നുചേര്‍ന്നു. സമ്പത്തിനൊപ്പം വിദേശാധിപത്യം വന്നു. രണ്ടായിരം വര്‍ഷം മുമ്പുമുതല്‍ തന്നെ ഇന്ത്യയില്‍ നിന്ന് ഹിന്ദുസംസ്‌കാരം കടല്‍ കടന്നെത്തിയിരുന്നു. എ.ഡി ഒന്നില്‍ ഹിന്ദു, ബുദ്ധമതങ്ങള്‍ ഇവിടെ വേരുറപ്പിച്ചിരുന്നു.ഇന്ന് ഇന്ത്യോനേഷ്യയുടെ ഭാഗമായ സുമാത്ര ദ്വീപില്‍ അഞ്ചാം നൂറ്റാണ്ടുമുതല്‍ പതിനാലാം നൂറ്റാണ്ടുവരെ ഹിന്ദു സാമ്രാജ്യമാണ്
നിലനിന്നിരുന്നത്. ശ്രീവിജയ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുസുമാത്ര.
മലയയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ഇസ്ലാംമതം വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ മലാക്കയില്‍ സുല്‍ത്താനേറ്റ് രൂപീകരിച്ചു. മലായ് പ്രദേശത്താകെ ഇസ്ലാംമതം പ്രചരിക്കാന്‍ തുടങ്ങിയത് മലാക്കാ സുല്‍ത്താനേറ്റ് വഴിയാണ്. 1786ല്‍ പെനാങ്ങ് ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തി.എന്നാല്‍ 1815ല്‍ ഇത് ഡച്ചുകാര്‍
പിടിച്ചെടുത്തു. മറ്റ് ഭാഗങ്ങളില്‍ ബ്രിട്ടീഷുകാര്‍ ഭരണം നടത്തി. ടിന്‍, സ്വര്‍ണ്ണഖനികള്‍ എന്നിവയാണ് ബ്രിട്ടനെ ഏറെ ആകര്‍ഷിച്ചത്. മരച്ചീനി, കുരുമുളക്,കാപ്പി, റബ്ബര്‍ തുടങ്ങിയവ വന്‍തോതില്‍ കൃഷി ചെയ്യാന്‍ തുടങ്ങി.ഇതിലേക്ക് ധാരാളം ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു. ഇതിനാണ് ഇന്ത്യയില്‍ നിന്നും ധാരാളം ജോലിക്കാരെ ബ്രിട്ടീഷുകാര്‍
കൊണ്ടുവന്നത്. ആ കാലത്ത് ഇന്ത്യയും ബ്രിട്ടന്റെ കീഴിലായിരുന്നു. ധാരാളം മലയാളികളും ജോലിക്കായി എത്തിയിരുന്നു. മലയ(ഇന്നത്തെ മലേഷ്യ) കൊളമ്പ് (ഇന്നത്തെശ്രീലങ്ക) എന്നിവിടങ്ങളിലേക്കായിരുന്നു ഇന്ത്യക്കാരുടെ ഒഴുക്ക്. ബര്‍മ്മയിലും(ഇന്നത്തെ മ്യാന്‍മാര്‍) മലയാളികളടക്കമുള്ള
തൊഴിലാളികള്‍
എത്തിയിരുന്നു.

No comments:

Post a Comment