Latest News

പുതിയതെരുവില്‍ സംഘര്‍ഷം തുടരുന്നു

വളപട്ടണം: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പുതിയതെരുവില്‍ ഇന്ന് രാവിലെ വീണ്ടും അക്രമം. സി.പി.എം പ്രവര്‍ത്തകന്‍ റഫീഖിന(29) വെട്ടേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുതിയ തെരുവില്‍ വെച്ച് റഫീക്കിനെ ഒരുസംഘം വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. വളപട്ടണം സി.ഐയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരുക്കേറ്റ റഫീക്കിനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് എസ്.ഡി.പി.ഐ-സിപിഎം സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലും പെട്ട അഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

No comments:

Post a Comment