Latest News

നാവിക അക്കാദമി ശത്രുക്കളെ പോലെ പെരുമാറരുതെന്ന് കോടിയേരി

പയ്യന്നൂര്‍:ശത്രുരാജ്യത്തുള്ളവരോട് പെരുമാറുന്നതു പോലെ നേവ ല്‍അക്കാദമി നാട്ടുകാരോട് പെരുമാറരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ജനജീവിതം ദുരിതമാക്കിയ നേവിയുടെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി രാമന്തളി സെന്‍ട്രലില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നട ത്തുന്ന ജനകീയ സംരക്ഷണ സമിതി സമിതിയുടെ സമരത്തെ അഭി സംബോധന ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.വ്യ വസായശാലകളും പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവ ളങ്ങളും റെയില്‍വേ സമുച്ഛയങ്ങളും നേവല്‍ അക്കാദമിയും വിക സനത്തിന് ആവശ്യമാണ്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടു വേണം ഏത് പദ്ധതിയും നടപ്പിലാക്കേണ്ടത്. ശുദ്ധവായുവും ശുദ്ധജലവും ജനങ്ങളുടെ മൗലീകാവകാശമാണ്. ഇവയെല്ലാം ഇവിടെ മലിന മാക്കപ്പെട്ടിരിക്കുകയാണ്. മാലിന്യ പ്ലാന്റിലെ മലിനജലം സമീപ വാസികളുടെ കിണറുകളിലേക്ക് കിനിഞ്ഞിറങ്ങിക്കൊണ്ടി രിക്കുക യാണ്.ഇത് ഭാവിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ പാ ലിക്കപ്പെട്ടില്ല. ഇത്തരം ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.അതിനാലാണ് മാലിന്യ പ്ലാന്റ്ജനങ്ങള്‍ക്ക് പ്രയാസമാകാത്ത വിധത്തില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. മാലിന്യപ്രശ്‌നം മൂലം പൊറുതിമുട്ടിയപ്പോഴാണ് ജനങ്ങള്‍ സംഘ ടിച്ചത്. ജനങ്ങളെ ഇറക്കിവിട്ട് അക്കാദമി നടത്താനാകുമോ എന്ന ദ്ദേഹം ചോദിച്ചു.ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇ പ്പോഴും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തു ന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേവല്‍ അധികൃതര്‍ മുന്നോട്ടുവരണമെന്നും അ ദ്ദേഹം പറഞ്ഞു.
മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സ ത്യാഗ്രഹത്തില്‍ പി.ഗോവിന്ദന്‍ ,പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.പി. ജ്യോതി ,വിവിധ സംഘടനാ നേതാക്കളായ പി.സ ന്തോഷ് കുമാര്‍, സി.കെ.നാരായണന്‍, ടി. ഐ. മധുസൂദനന്‍ ,ടി.പി. അനൂപ്, കെ.പത്മനാഭന്‍ ,എം. രാമകൃഷ്ണന്‍, കെ.കെ.കൃഷ്ണന്‍, എം.ബാലന്‍, വി.ബാലന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഏഴാം ദിവസമായ ഇന്ന് നടക്കുന്ന സത്യാഗ്രഹസമരത്തിന് കര്‍ഷ ക തൊഴിലാളികള്‍ നേതൃത്വം. നാളെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സമരത്തിന് നേതൃത്വം നല്‍കും

No comments:

Post a Comment